Monday, February 4, 2008

മോര്‍ച്ചറിയില്‍ ബാക്കി വന്ന പത്രം

2008 ജനുവരി 26ന്‌ ശനിയാഴ്‌ച മാതൃഭൂമി വാരാന്തപ്പതിപ്പില്‍ സിസിലി ജേക്കബ്‌ തയ്യാറാക്കിയ ഫീച്ചറാണിതോടൊപ്പമുള്ളത്‌.

തീര്‍ച്ചയായും നിങ്ങളിതു വായിച്ചരിക്കണം.
അസ്വാഭാവിക മരണം കേട്ടറിയാത്ത ഒരാള്‍പോലുമുണ്ടാവില്ല.
അത്തരം മരണങ്ങളെ പരിശോധിക്കാന്‍ എത്തുന്നത്‌ ഇവരുടെ മടിയിലേക്കാണ്‌.

കവിത തുളുമ്പുന്ന വാക്കുകളേടെ അവര്‍ പറയുന്നതു കേള്‍ക്കൂ:
പുണ്യവും പാപവുമില്ലാത്ത ആ തണുത്ത ഭൂമിയില്‍ആത്മാക്കള്‍ ചുറ്റിത്തിരിയുന്ന കനത്ത നിശ്ശബ്ദതയില് ‍അവ കിടക്കുന്നു, ഇത്‌ മോര്‍ച്ചരി. മരിച്ചവരുടെ പെരുവഴിയമ്പലം

ഹൃദയം നിലച്ച മൃതദേഹങ്ങളെ കീറിമുറിക്കുമ്പോള്‍ കാതിലുയരുന്നത്‌ നെഞ്ചിടിപ്പിന്റെ താളമാണ്‌. മരണഗന്ധമുള്ള മോര്‍ച്ചറിക്ക്‌ പുറത്തുനിന്നുയരുന്നത്‌ ചുടുനിശ്വാസമാണ്‌ ആശങ്കയുടെ അടക്കിയ വിലാപമാണ്‌.

പോസ്‌റ്റുമോര്‍ട്ടം ടേബിളില്‍ ഞങ്ങള്‍ ചരിത്രത്തെ കേള്‍ക്കുകയാണ്‌. മൃതദേഹത്തിന്റെ ചരിത്രത്തെ....

മരണം ഒരു കാറ്റു പോലെ കടന്നുപോയി. മരിച്ചവനും മണ്ണായി. ശേഷിക്കുന്നത്‌ സമൂഹമാണ്‌. നാളെ ഇതെനിക്കും വരുമോ എന്ന്‌ ഭയന്ന്‌ തുറുകണ്ണുകളോടെ ഇരിക്കുന്ന സമൂഹം..... എന്റെ രാജ്യം ഇതെങ്ങിനെ സംഭവിച്ചു എന്ന്‌ അന്വേഷിക്കും. ഇത്തരം മരണങ്ങള്‍ തടയുന്നതിനുള്ള നടപടിയെടുക്കും. സമൂഹത്തിന്റെ ഓരോ ആളുടേയും സുരക്ഷ ഉറപ്പാക്കും എന്ന വിശ്വാസമാണ്‌... വാഗ്‌ദാനമാണ്‌... ഈ വാഗ്‌ദാനത്തിന്റെ ഭാഗമാണ്‌ ഞങ്ങള്‍.....

മരിച്ചവന്‍ തിരിച്ചു വരില്ല. അവന്റെ/അവളുടെ നാവാണ്‌ പോലിസ്‌ സര്‍ജ്ജന്‍.

പറഞ്ഞ്‌ പറഞ്ഞ്‌ ഒരു ഗുരുവിനെപോലെ, ദൈവിക സാന്നിദ്ധ്യം അറിഞ്ഞ ഒരാളെ പോലെ സംസാരിക്കുന്നതു നോക്കൂ :

സത്യസന്ധമായ തൊഴില്‍ പ്രാര്‍ത്ഥനയെങ്കില്‍ ഞങ്ങള്‍ സദാ പ്രാര്‍ത്ഥിക്കുകയാണ്‌ ഞങ്ങള്‍ക്കു തെറ്റിയെങ്കില്‍ ദൈവത്തിനും തെറ്റി എന്ന്‌ ചങ്കുറപ്പോടെ പറയകാണ്‌.
പൂജാരി ചെയ്യുന്നതെന്തോ അതു തന്നേയാണ്‌ ഞങ്ങള്‍ ചെയ്യുന്നത്‌. സാക്ഷാല്‍ ഈശ്വര സേവ. അതില്‍ ഒരു സംശയവുമില്ല. ഒരു കുറവുമില്ലാതെ ചെയ്യും.

"മരത്തിന്റെ ഇലകള്‍ ഇളകുന്നതുപോലും പങ്കുവെപ്പാണ്‌......."